മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കാ​ക്ക​നാ​ട്: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യെ ത​ന്‍റെ ജീ​വ​ൻ ന​ല്കി സ്നേ​ഹി​ച്ച വ​ലി​യ ഇ​ട​യ​നെ​യാ​ണ് ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വയു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ലൂ​ടെ നഷ്‌ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​നു​സ്മ​രി​ച്ചു.

ഒ​ൻ​പ​ത​ര പ​തി​റ്റാ​ണ്ടു നീ​ണ്ട ശ്രേ​ഷ്ഠ​മാ​യ ജീ​വി​ത​വും അ​തി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള ഇ​ട​യ​ശു​ശ്രൂ​ഷ​യും വ​ഴി ഈ ​ലോ​ക​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കും ദൈ​വ​മ​ഹ​ത്വ​ത്തി​നും വേ​ണ്ടി ജീ​വി​ച്ച വ്യ​ക്തി​ത്വ​മാ​ണ് കാ​ലം ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​റോ​മ​ല​ബാ​ർ സ​ഭ​യും യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യും ത​മ്മി​ൽ സ​ഹോ​ദ​ര ബ​ന്ധ​മു​ണ്ട്. മാ​ർ​ത്തോ​മ്മാ​യു​ടെ പൈ​തൃ​ക​ത്തി​ലാ​ണു ര​ണ്ടു സ​ഭ​ക​ളു​ടെ​യും വേ​രു​ക​ൾ. ഏ​റെ ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു ബാ​വാ​തി​രു​മേ​നി​യു​ടെ ജീ​വി​ത​മെ​ന്നു സ​ഭാ ച​രി​ത്രം ഓ​ർ​മി​പ്പി​ക്കു​ന്നു. കാ​ര​ണം, പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ഒ​രു കാ​ല​ത്താ​ണ് അ​ദ്ദേ​ഹം സ​ഭ​യെ ന​യി​ച്ച​ത്. വി​ശ്വാ​സ​പ​ര​മാ​യും ഭൗ​തി​ക​മാ​യും ആ ​നേ​തൃ​ത്വം യാ​ക്കോ​ബാ​യ സ​ഭ​യ്ക്ക് ബ​ല​മാ​യി​രു​ന്നു.


സ്വ​ന്തം സ​ഭ​യു​ടെ ആ​രാ​ധ​ന​യി​ലും ത​നി​മ​യി​ലും ആ​ഴ​ത്തി​ൽ വി​ശ്വ​സി​ക്കു​മ്പോ​ഴും ഇ​ത​ര സ​ഭ​ക​ളോ​ടും മ​ത​ങ്ങ​ളോ​ടു​മു​ള്ള ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വയു​ടെ സൗ​ഹൃ​ദഭാ​വം വ​ലു​താ​യി​രു​ന്നു.

എ​ക്യു​മെ​നി​സ​ത്തി​ന്‍റെ വ​ക്താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വസ​ന്നി​ധി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്രേ​ഷ്ഠ​മാ​യ ജീ​വി​ത​ത്തി​നും സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന​ന്മ​ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​യ​ത്ന​ങ്ങ​ൾ​ക്കും പ്ര​തി​ഫ​ലം ല​ഭി​ക്ക​ട്ടേ​യെ​ന്നു പ്രാ​ർ​ഥി​ക്കു​ന്നു. സീ​റോ​മ​ല​ബാ​ർ​ സ​ഭ​യു​ടെ മു​ഴു​വ​ൻ പ്രാ​ർ​ഥന​യും അ​നു​ശോ​ച​ന​വും യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യെ അ​റി​യി​ക്കു​ന്നു.