എം.​​​ പ്രേം​​​കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​എം ന​​​വീ​​​ൻ ​​​ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വും അ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മു​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി.​​​ ദി​​​വ്യ​​​യു​​​ടെ ജ​​​യി​​​ൽ​​​വാ​​​സ​​​വും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തി​​​ൽ ദോ​​​ഷ​​​ക​​​ര​​​മാ​​​യി പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​മോ​​​യെ​​​ന്ന ഭ​​​യ​​​ത്തി​​​ൽ സി​​​പി​​​എം.

ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണം വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ സ​​​ജീ​​​വ ച​​​ർ​​​ച്ച​​​യാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടാ​​​ണു പാ​​​ല​​​ക്കാ​​​ട്, ചേ​​​ല​​​ക്ക​​​ര പാ​​​ർ​​​ട്ടി മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ൾ സി​​​പി​​​എം ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചു. ആ​​​രോ​​​പ​​​ണം വ​​​ന്ന​​​യു​​​ട​​​ൻ ദി​​​വ്യ​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തുനി​​​ന്നു മാ​​​റ്റി​​​യ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണു സി​​​പി​​​എം നേ​​​തൃ​​​ത്വം ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ​​​ത്.

പി.​​​പി.​​​ ദി​​​വ്യ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​തെ സി​​​പി​​​എം സം​​​ര​​​ക്ഷി​​​ച്ചു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​വും ബി​​​ജെ​​​പി​​​യും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ഖ്യാ​​​യു​​​ധ​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഓ​​​ഫീ​​​സി​​​നെ ത്ത​​​ന്നെ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ നി​​​ർ​​​ത്തു​​​ന്ന​​​ത്. ദി​​​വ്യ​​​ക്ക് ഒ​​​ളി​​​ത്താ​​​വ​​​ള​​​മൊ​​​രു​​​ക്കി​​​യ​​​തു​​​പോ​​​ലും സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഉ​​​ന്ന​​​ത​​​നാ​​​ണെ​​​ന്നു പേ​​​രു​​​ പ​​​റ​​​ഞ്ഞു വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​ണു കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും.

ഒ​​​ര​​​ർ​​​ഥത്തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ണു സി​​​പി​​​എം. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ പാ​​​ല​​​ക്കാ​​​ട്ടും ചേ​​​ല​​​ക്ക​​​ര​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​രി​​​ട്ടു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​വ​​​രി​​​ക​​​യാ​​​ണ്. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യും അ​​​ദ്ദേ​​​ഹം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ൽ ദി​​​വ്യ​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി ത​​​ള്ളി​​​യി​​​ട്ടും പാ​​​ർ​​​ട്ടി ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​യൊ​​​ന്നും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​താ​​​ണ് ഇ​​​പ്പോ​​​ൾ ചോ​​​ദ്യ​​​മാ​​​യി ഉ​​​യ​​​രു​​​ന്ന​​​ത്.

ദി​​​വ്യ​​​ക്കെ​​​തിരേ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ൽ ക​​​ണ്ണൂ​​​രി​​​ലെത​​​ന്നെ ഒ​​​രുവി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​മ​​​ർ​​​ഷ​​​മു​​​ണ്ട്. ദി​​​വ്യ​​​യെ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ൽനി​​​ന്നു ത​​​രം​​​താ​​​ഴ്ത്തി പ്ര​​​ശ്ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം കു​​​റ​​​യ്ക്കാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഈ ​​​നേ​​​താ​​​ക്ക​​​ൾ. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​ങ്ങ​​​നെ​​​യൊ​​​രു വി​​​കാ​​​രം യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം മ​​​റി​​​ച്ചാ​​​യി​​​രു​​​ന്നു. ദി​​​വ്യ​​​ക്കെ​​​തി​​​രേ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​വ​​​ർ കു​​​റ്റ​​​വാ​​​ളി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്.


പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ചേ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​തി​​​യാ​​​യ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ അ​​​ച്ച​​​ട​​​ക്കന​​​ട​​​പ​​​ടി സി​​​പി​​​എം സ്വീ​​​ക​​​രി​​​ക്കാ​​​റി​​​ല്ല. കൂ​​​ടാ​​​തെ പി.​​​പി.​​​ ദി​​​വ്യ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ടം മു​​​ത​​​ൽ പാ​​​ർ​​​ട്ടി ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ജ​​​യ​​​രാ​​​ജ​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​ത്.

ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം മ​​​റി​​​ക​​​ട​​​ന്നു ദി​​​വ്യ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ക​​​ണ്ണൂ​​​രി​​​ലെ സി​​​പി​​​എ​​​മ്മി​​​ൽ വ​​​ലി​​​യ പ്ര​​​ത്യാ​​​ഘാ​​​തം തു​​​ട​​​ർ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വു എം.​​​വി. ​​​ഗോ​​​വി​​​ന്ദ​​​നു​​​ണ്ട്. കൂ​​​ടാ​​​തെ ഇ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി പി​​​ണ​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്ന ഇ.​​​പി.​​​ ജ​​​യ​​​രാ​​​ജ​​​നും ദി​​​വ്യ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ്ടെ​​​ന്ന പ​​​ക്ഷ​​​ക്കാ​​​ര​​​നാ​​​ണ്. ഇ​​​തു​​​കൂ​​​ടി മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ണു ഗോ​​​വി​​​ന്ദ​​​ൻ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടി​​​ലേ​​​ക്കു പോ​​​കാ​​​ത്ത​​​ത്.

പാ​​​ല​​​ക്കാ​​​ട്ടും ചേ​​​ല​​​ക്ക​​​ര​​​യി​​​ലും മി​​​ക​​​ച്ച വി​​​ജ​​​യ​​​മാ​​​ണു സി​​​പി​​​എം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​വി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ഇ​​​ട​​​തു​​​നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണു സി​​​പി​​​എം വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

പാ​​​ല​​​ക്കാ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു​​​വ​​​ന്ന പി.​​​ സ​​​രി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​തി​​​ലെ നീ​​​ര​​​സം സാ​​​ധാ​​​ര​​​ണ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ അ​​​തു​​​മാ​​​റി​​​യെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണു സി​​​പി​​​എ​​​മ്മി​​​നു​​​ള്ള​​​ത്. ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ വ​​​ലി​​​യ വി​​​ജ​​​യപ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു പാ​​​ർ​​​ട്ടി.

നേ​​​ര​​​ത്തേ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ ഗു​​​ണം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി യു.​​​ആ​​​ർ. പ്ര​​​ദീ​​​പി​​​നു ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു​​​ള്ള​​​ത്. കൂ​​​ടാ​​​തെ ദീ​​​ർ​​​ഘ​​​നാ​​​ൾ മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ര​​​ണ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​യു​​​ള്ള​​​തും പ്ര​​​തീ​​​ക്ഷ കൂ​​​ട്ടു​​​ന്നു.

ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വി​​​പ​​​രീ​​​ത​​​മാ​​​യാ​​​ൽ അ​​​തു സി​​​പി​​​എ​​​മ്മി​​​ൽ വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​ണ്. പ്ര​​​ത്യേ​​​കി​​​ച്ചു പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ ചേ​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ. മ​​​റ്റു വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം എ​​​ഡി​​​എം ന​​​വീ​​​ൻ ​​​ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വും പി.​​​പി.​​​ ദി​​​വ്യ​​​യു​​​ടെ ജ​​​യി​​​ൽ​​​വാ​​​സ​​​വും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കും.