കുഴൽപ്പണക്കേസ് മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കാൻ സിപിഎം സെക്രട്ടേറിയറ്റ്
Saturday, November 2, 2024 1:14 AM IST
തൃശൂർ: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണ കേസ് ഉപതെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി എതിരാളികൾക്കെതിരേ ഉപയോഗിക്കാൻ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.
കേസിൽ പുനരന്വേഷണം നടത്തണമെന്നു തൃശൂരിൽ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു.
കുഴൽപ്പണക്കേസിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന യുഡിഎഫ് ആരോപണത്തിന്റെ മുനയൊടിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നും കേസിന്റെ പുനരന്വേഷണമാണ് ഏറ്റവും ഫലപ്രദമെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ബിജെപി ഓഫീസ് സെകട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്നു വിലയിരുത്തിയ സെക്രട്ടേറിയറ്റ്, പുനരന്വേഷണത്തിനു നിയമപരമായ സാധ്യതകൾ തേടാനും തീരുമാനിച്ചു.