ഹയര്‍ സെക്കന്‍ഡറി പരീക്ഷ: മാർച്ച് മൂന്നു മുതൽ 29 വരെ
Saturday, November 2, 2024 1:14 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ മാര്‍ച്ച് 29 വരെ ഒന്‍പതു ദിവസങ്ങളിലായി നിശ്ചയിച്ചു.
2024ല്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നത് ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.
ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നു മുതല്‍ മാര്‍ച്ച് 26 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താനായി സ്കീം ഫൈനലൈസേഷന്‍ 2025 മാര്‍ച്ച് 28, ഏപ്രില്‍ എട്ട് എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കും.
ഏപ്രില്‍ 11ന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആരംഭിക്കുന്നത്.
അതിനു ശേഷം രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും തുടര്‍ന്ന് ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും നടക്കും.
പ്ലസ് വൺ ടൈം ടേബിൾ
എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്.
■ 2025 മാര്‍ച്ച് 6, വ്യാഴം: പാര്‍ട്ട് 2 ലാംഗ്വേജ്സ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
■ 2025 മാര്‍ച്ച് 11, ചൊവ്വ: ഹോംസയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്
■ 2025 മാര്‍ച്ച് 15, ശനി: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
■ 2025 മാര്‍ച്ച് 18, ചൊവ്വ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
■ 2025 മാര്‍ച്ച് 20, വ്യാഴം: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
■ 2025 മാര്‍ച്ച് 22, ശനി: ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
■ 2025 മാര്‍ച്ച് 25, ചൊവ്വ: ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്സ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി
■ 2025 മാര്‍ച്ച് 27, വ്യാഴം: ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
■ 2025 മാര്‍ച്ച് 29, ശനി: പാര്‍ട്ട് 1 ഇംഗ്ലീഷ്.
പ്ലസ് ടു ടൈം ടേബിൾ
എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.
■ 2025 മാര്‍ച്ച് 3, തിങ്കള്‍: പാര്‍ട്ട് 1 ഇംഗ്ലീഷ്
■ 2025 മാര്‍ച്ച് 5, ബുധന്‍: ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി.
■ 2025 മാര്‍ച്ച് 7, വെള്ളി: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
■ 2025 മാര്‍ച്ച് 10, തിങ്കള്‍: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
■ 2025 മാര്‍ച്ച് 17, തിങ്കള്‍: ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജ്സ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി
■ 2025 മാര്‍ച്ച് 19, ബുധന്‍: പാര്‍ട്ട് 2 ലാംഗ്വേജ്സ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
■ 2025 മാര്‍ച്ച് 21, വെള്ളി: ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്
■ 2025 മാര്‍ച്ച് 24, തിങ്കള്‍: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
■ 2025 മാര്‍ച്ച് 26, ബുധന്‍: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്.