കോ​ട്ട​യം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കു​വേ​ണ്ടി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ 817.8 കോ​ടി രൂ​പ വാ​യ്പ​യാ​യി ക​ണ​ക്കാ​ക്കി സം​സ്ഥാ​നം തി​രി​ച്ച​ടയ്​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേശം കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ത്യ​ശ​ത്രു​ത വെ​ളി​വാ​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

ഗ്രാ​ന്‍റാ​യി ന​ൽ​കേ​ണ്ട വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് (വി​ജി​എ​ഫ്) തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ത്യ​ന്തം വി​വേ​ച​ന​പ​ര​മാ​ണ്.


കേ​ന്ദ്ര​സ​ഹാ​യം വാ​യ്പ​യാ​യി മാ​റി​യ​തി​ന് പി​ന്നി​ൽ തി​ക​ഞ്ഞ രാ​ഷ്‌ട്രീയ​മാ​ണു​ള്ള​തെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം തൂ​ത്തു​ക്കു​ടി തു​റ​മു​ഖ നി​ർ​മ്മാ​ണ​ത്തി​ന് ന​ൽ​കു​ന്ന ആ​നു​കൂ​ല്യം എ​ന്തു​കൊ​ണ്ട് കേ​ര​ള​ത്തി​നു നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.