കേന്ദ്ര വഖഫ് നിയമം: ഹര്‍ജി മാറ്റി
Saturday, November 2, 2024 1:14 AM IST
കൊച്ചി: കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. വഖഫ് ഭൂമിയെന്ന തര്‍ക്കം നിലനില്‍ക്കുന്ന മുനന്പത്തെ ഭൂമിയിലെ കൈവശാവകാശക്കാരായ ജോസഫ് ബെന്നി അടക്കമാണു ഹര്‍ജി നല്‍കിയത്.
ഫാറൂഖ് കോളജ് മാനേജ്മെന്റില്‍നിന്ന് 1950 കാലഘട്ടത്തിലാണ് ഹര്‍ജിക്കാരുടെ പൂര്‍വികര്‍ മുനമ്പത്തെ ഭൂമി വാങ്ങിയതെന്നാണു ഹര്‍ജിക്കാരായ പ്രദേശവാസികള്‍ പറയുന്നത്. അന്ന് വഖഫ് നിയമം നിലവിലുണ്ടായിരുന്നില്ല.
1954ല്‍ വഖഫ് നിയമം ഭേദഗതിയോടെ ഏതു വസ്തുവകകളും വഖഫില്‍ രജിസ്റ്റര്‍ ചെയ്യാവുന്നവിധം അനിയന്ത്രിത അധികാരങ്ങളുണ്ടെന്നാണ് ആരോപണം. അതിനാല്‍ വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.