എസ്എസ്എല്‍സി പരീക്ഷ: മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ
Saturday, November 2, 2024 1:14 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 2025 മാർച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍പരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് 21ന് അവസാനിക്കും.
ജനുവരി 20 മുതല്‍ 30 വരെ ഐടി മോഡല്‍ പരീക്ഷയും ഫെബ്രുവരി ഒന്ന് മുതല്‍ 14 വരെ ഐടി പൊതുപരീക്ഷയും നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കും. 72 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം. മേയ് മൂന്നാം വാരത്തിനുള്ളില്‍ പരീക്ഷാഫലം പ്രഖ്യാപിക്കും.
പത്താംതരത്തില്‍ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ മാത്രമേ പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം അറിയാനാവൂ എന്നും മന്ത്രി അറിയിച്ചു.
എസ്എസ്എല്‍സി ടൈം ടേബിള്‍
■ 03/03/2025 തിങ്കള്‍: രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാംഭാഷ പാര്‍ട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണല്‍ ഇംഗ്ലീഷ്/അഡീഷണല്‍ ഹിന്ദി/സംസ്കൃതം (അക്കാഡമിക്)/ സംസ്കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്കൃതം സ്കൂളുകള്‍ക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)
■ 05/03/2025 ബുധന്‍: രാവിലെ 9.30 മുതല്‍ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
■ 07/03/2025 വെള്ളി: രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാം ഭാഷ പാര്‍ട്ട് 2 മലയാളം/തമിഴ്/കന്നട/ സ്പെഷല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്) / സംസ്കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്കൃതം സ്കൂളുകള്‍ക്ക്)
■ 10/03/2025 തിങ്കള്‍: രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
■ 17/03/2025 തിങ്കള്‍: രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതശാസ്ത്രം
■ 19/03/2025 ബുധന്‍: രാവിലെ 9.30 മുതല്‍11.15 വരെ മൂന്നാംഭാഷ ഹിന്ദി/ജനറല്‍ നോളജ്
■ 21/03/2025 വെള്ളി: രാവിലെ 9.30 മുതല്‍ 11.15 വരെ ഊര്‍ജതന്ത്രം
■ 24/03/2025 തിങ്കള്‍: രാവിലെ 9.30 മുതല്‍11.15 വരെ രസതന്ത്രം
■ 26/03/2025 ബുധന്‍: രാവിലെ 9.30 മുതല്‍ 11.15 വരെ ജീവശാസ്ത്രം