വിവാദങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
Friday, October 4, 2024 5:18 AM IST
തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ച ആക്ഷേപങ്ങള്‍ രാഷ്ട്രീയ പരമായി നേരിടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
മലപ്പുറം അടക്കമുള്ള ജില്ലകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് അന്‍വറിന് മറുപടി പറയും കൂടാതെ നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ അക്കാര്യവും പാര്‍ട്ടി പരിശോധിക്കും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തില്ലെങ്കിലും മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കാനും തീരുമാനിച്ചു.
പാര്‍ട്ടി സമ്മേളനങ്ങളായിരുന്നു ഇന്നലെ പ്രധാനപ്പെട്ട അജണ്ട. നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കേ പ്രതിപക്ഷം സര്‍ക്കാരിനെതിരേ സഭയില്‍ വിവാദങ്ങള്‍ ചര്‍ച്ചയാക്കും. ഇത് എങ്ങനെ നേരിടണമെന്ന് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. സഭയില്‍ വിവാദവിഷയങ്ങളില്‍ എല്ലാവരും മറുപടിപറയാന്‍ നില്‍ക്കരുതെന്നും ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ മറുപടി പറഞ്ഞാല്‍ മതിയെന്നും തീരുമാനിച്ചു.ഇന്ന് സിപിഎം സംസ്ഥാന സമിതി ചേരും.
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബിനോയ് വിശ്വം
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവദങ്ങള്‍ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. ഭരണകക്ഷി എംഎല്‍എയായ പി.വി. അന്‍വര്‍ സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും തിരിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടനല്കി.
എഡിജിപി എം.ആര്. അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന പ്രചരണം ശക്തമാണ്. ഇടതുമുന്നണി യോഗത്തില്‍ എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയോ സിപിഎമ്മോ അതിന് തയാറായില്ല. ഏകപക്ഷീയമായി മുഖ്യമന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇത് മുന്നണിക്കും ഏറെ ദോഷം ചെയ്തുവെന്നും ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉണ്ടായി.
എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നും ഉറപ്പായും മാറ്റുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം തനിക്ക് ഉറപ്പ് നല്‍കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എക്സിക്യൂട്ടീവില്‍ അറിയിച്ചു.
കടുത്ത നടപടികളിലേക്ക് പാര്‍ട്ടി പോയാല്‍ അത് മുന്നണിയേയും സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ക്ഷമിക്കുകയെന്നതാണ് പോംവഴി. അതിനുശേഷവും മുഖ്യമന്ത്രി ഈ നിലപാട് തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു.