തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ന് നാ​​​ലു നാ​​​ൾ മാ​​​ത്രം ബാ​​​ക്കി നി​​​ൽ​​​ക്കെ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ തി​​​രു​​​വോ​​​ണം ബം​​​പ​​​ർ വി​​​ൽ​​​പ്പ​​​ന 63 ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക്. ആ​​​കെ 70 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് നി​​​ല​​​വി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഏ​​​ഴു​​​ല​​​ക്ഷ​​​ത്തോ​​​ളം ടി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​നി വി​​​പ​​​ണി​​​യി​​​ലു​​​ള്ള​​​തും. നാ​​​ലു ദി​​​വ​​​സം കൂ​​​ടി ശേ​​​ഷി​​​ക്കേ ഇ​​​തു മു​​​ഴു​​​വ​​​ൻ വി​​​റ്റു​​​പോ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് വ​​​കു​​​പ്പ്.

25 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം 20 പേ​​​ര്‍​ക്ക് ന​​​ല്‍​കു​​​ന്ന ര​​​ണ്ടാം സ​​​മ്മാ​​​ന​​​വും 50 ല​​​ക്ഷം രൂ​​​പ മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും യ​​​ഥാ​​​ക്ര​​​മം 5 ല​​​ക്ഷ​​​വും 2 ല​​​ക്ഷ​​​വും നാ​​​ലും അ​​​ഞ്ചും സ​​​മ്മാ​​​ന​​​ങ്ങ​​​ളും 500 രൂ​​​പ അ​​​വ​​​സാ​​​ന സ​​​മ്മാ​​​ന​​​വു​​​മാ​​​ണ് തി​​​രു​​​വോ​​​ണം ബം​​​പ​​​ര്‍ ന​​​ൽ​​​കു​​​ന്ന​​​ത്.

ജി​​​ല്ലാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ക്കു​​​റി​​​യും പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യാ​​​ണ് വി​​​ല്‍​പ്പ​​​ന​​​യി​​​ല്‍ മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​ത്. സ​​​ബ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​തു​​​ള്‍​പ്പെ​​​ടെ 1,17,6990 ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ഇ​​​തി​​​നോ​​​ട​​​കം വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 8,24,140 ടി​​​ക്ക​​​റ്റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​വും 7,68,160 ടി​​​ക്ക​​​റ്റ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച് തൃ​​​ശൂ​​​രും ഒ​​​പ്പ​​​മു​​​ണ്ട്. മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി വി​​​റ്റു തീ​​​രും എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് വി​​​ൽ​​​പ്പ​​​ന പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഇ​​​നി ആ​​​കെ ഒ​​​രു ല​​​ക്ഷം ടി​​​ക്ക​​​റ്റി​​​ൽ താ​​​ഴെ മാ​​​ത്ര​​​മേ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ടാ​​​നു​​​ള്ളൂ. കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 23,000 ടി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​ത്രം. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 12,000 ടി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​നി വി​​​പ​​​ണി​​​യി​​​ലു​​​ള്ളൂ. കോ​​​ട്ട​​​യ​​​ത്ത് 23,000 ടി​​​ക്ക​​​റ്റു​​​ക​​​ളും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ 15000 ടി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്.