മനസും വയറും നിറച്ച് ഉച്ചയൂണ് കണ്ണൂര്‍: പച്ചടി, കിച്ചടി, സാമ്പാര്‍,പുളിശേരി, അവിയല്‍, തോരന്‍, അച്ചാര്‍, കൂടെ പാലട പായസവും. കലോത്സവ നഗരിയിലെത്തിയവരുടെ വയറും മനസും നിറച്ച് പഴയിടം മോഹന്‍ നമ്പൂതിരിയുടെ ഉച്ചയൂണ്. എല്ലാം ഒന്നിനൊന്ന് മികച്ചതെന്ന് എല്ലാവരുടെയും അഭിപ്രായം.
രണ്ടായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ തയാറാക്കുന്നത്. ഇടിയപ്പവും വെജിറ്റബിള്‍ സ്റ്റൂവുമായിരുന്നു പ്രഭാത ഭക്ഷണം.
വൈകുന്നേരം ഉഴുന്ന് വടയും ചായയും. പുട്ടും കടലയുമാണ് ഇന്നത്തെ പ്രഭാത ഭക്ഷണത്തിനായി ഒരുക്കുക. ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.