‘ക്ഷമ വേണം’ എൻസിപിയിലെ മന്ത്രിമാറ്റം
Friday, October 4, 2024 5:48 AM IST
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് പാർട്ടി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല. എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മുഖ്യമന്ത്രിയോടു പറഞ്ഞെങ്കിലും കാത്തിരിക്കാനാണ് അദ്ദേഹം നിർദേശം നൽകിയത്.
എന്നാൽ എൻസിപിയുടെ തീരുമാനത്തോടു മുഖ്യമന്ത്രി ‘നോ’ പറഞ്ഞില്ല. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണു പാർട്ടിക്കുള്ളിൽ ഉയരുന്നത്. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു മാറ്റരുതെന്നാവശ്യപ്പെട്ട് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് ഒരു വിഭാഗം നേതാക്കൾ കത്തയച്ചിരുന്നു. എന്നാൽ പി.സി. ചാക്കോയുടെ നിർബന്ധപ്രകാരമാണു ശരദ് പവാർ, ശശീന്ദ്രനെ മാറ്റാൻ അനുമതി നൽകിയത്.