മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്
Friday, October 4, 2024 5:17 AM IST
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ ഗണ്മാന്മാര്ക്കാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയില്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്കി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ന്യായീകരിച്ച ക്രൈംബ്രാഞ്ച് ,ഗണ്മാന്മാര് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന വിചിത്രവാദവും മുന്നോട്ടു വെച്ചു.
മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാറിനും സുരക്ഷാജീവനക്കാരന് സന്ദീപിനും ക്ലീന്‍ ചിറ്റ് നല്കി കൊണ്ടാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് കേസേറ്റെടുത്തു.