ശ്വാസകോശ അക്കാദമി ഒറേഷന്‍ പുരസ്കാരം ഡോ. പി.എസ്. ഷാജഹാന്
Friday, October 4, 2024 5:11 AM IST
കോട്ടയം: അക്കാദമി ഓഫ് പള്‍മൊണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്റെ (എപിസിസിഎം) ഈ വര്‍ഷത്തെ അക്കാദമി ഒറേഷന്‍ പുരസ്കാരത്തിനു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശ വിഭാഗം പ്രഫ.ഡോ. പി.എസ്. ഷാജഹാന് അര്‍ഹനായി.
ഇന്നു മുതല്‍ ആറു വരെ കൊച്ചിയില്‍ നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ രജത ജൂബിലി സമ്മേളനത്തില്‍ എപിസിസിഎം പ്രസിഡന്റ് ഡോ. ഡേവിസ് പോളും സെക്രട്ടറി ഡോ. ജൂഡോ വാച്ചാപറമ്പിലും ചേര്‍ന്നു ഡോ. ഷാജഹാന് പുരസ്കാരം സമ്മാനിക്കും. റാന്നി പുറത്തേല്‍ റിട്ടയേര്‍ഡ് അധ്യാപകരായ പി.സി. സുലൈമാന്റെയും പി.എം. ബീവിയുടെയും പുത്രനാണ്. കോട്ടയത്ത് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായ ഷാമിലയാണു ഭാര്യ. എംസിഎ വിദ്യാര്‍ഥിയായ സഫര്‍, മെഡിക്കല്‍ വിദ്യാര്‍ഥിനി സൈറ എന്നിവര്‍ മക്കള്‍.