ഇടവേള ബാബുവിന്റെ മൊഴിയെടുത്തു
Saturday, October 5, 2024 6:36 AM IST
കൊച്ചി: നടന്മാരായ എം. മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ക്ക് എതിരായ ലൈംഗിക പീഡനക്കേസുകളില്‍ ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. എറണാകുളം മറൈല്‍ ഡ്രൈവിലെ തീരദേശ പോലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. മൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിനുശേഷം ഇടവേള ബാബുവിനെ വിട്ടയച്ചു.