ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടക മത്സരം നവംബർ 10 മുതൽ
Saturday, October 5, 2024 3:57 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 14-ാമത് ദര്‍ശന അഖിലകേരള നാടക മത്സരം നവംബര്‍ 10 മുതല്‍ 19 വരെ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കും.
മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷന്റെ എവര്‍റോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും.
മികച്ച രചന, സംവിധാനം, നടന്, നടി, സഹനടന്‍, സഹനടി, ഹാസ്യനടന്, സംഗീതം, ഗാനാലാപനം, ഗാനരചന, മികച്ച ദീപസംവിധാനം, രംഗസജ്ജീകരണം, ജനപ്രിയ നാടകം എന്നിവയ്ക്ക് കാഷ് അവാര്‍ഡും ഫലകവും നല്‍കും.
വിദഗ്ധ സമിതി തെരഞ്ഞെടുക്കപ്പെടുന്ന 10 നാടകങ്ങള്‍ക്കാണ് മത്സരത്തിന് അനുമതി ലഭിക്കുന്നത്. ഓരോ നാടകത്തിനും 15,000 രൂപ പ്രതിഫലമായും ദൂരമനുസരിച്ച് യാത്രാച്ചെലവും നല്‍കുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകള്‍ 17ന് മുന്‍പ് പുതിയ നാടകത്തിന്റെ സ്ക്രിപ്റ്റിന്റെ കോപ്പി കണ്‍വീനര്‍, നാടകമത്സരം, ദര്‍ശന സാംസ്കാരിക കേന്ദ്രം, ശാസ്ത്രി റോഡ്, കോട്ടയം-686 001 എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതാണ്. 9447008255, 9846478093.