കൂ​​ത്താ​​ട്ടു​​കു​​ളം: അ​​മ്മ​​യും മ​​ക്ക​​ളും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് ഇ​​ടി​​ച്ച് മ​​ക​​ൾ​​ക്കു ദാ​​രു​​ണാ​​ന്ത്യം. ഇ​​ട​​യാ​​ർ കൊ​​ച്ചു​​മ​​ല​​യി​​ൽ കെ.​​എ. അ​​രു​​ണി​​ന്‍റെ​​യും അ​​ശ്വ​​തി​​യു​​ടെ​​യും മ​​ക​​ൾ ആ​​രാ​​ധ്യ അ​​രു​​ണ്‍ (എ​​ട്ട്) ആ​​ണു മ​​രി​​ച്ച​​ത്. എം​​സി റോ​​ഡി​​ൽ കൂ​​ത്താ​​ട്ടു​​കു​​ളം അ​​ന്പ​​ലം​​കു​​ന്ന് പെ​​ട്രോ​​ൾ പ​​ന്പി​​നു സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 3.30 ഓ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

മൂ​​വാ​​റ്റു​​പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്ന് കൂ​​ത്താ​​ട്ടു​​കു​​ളം ഭാ​​ഗ​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന സ്കൂ​​ട്ട​​റി​​നെ ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ർ ബ​​സ് ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​ണു അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. ബ​​സി​​ന്‍റെ മ​​ധ്യ​​ഭാ​​ഗം ത​​ട്ടി സ്കൂ​​ട്ട​​ർ മ​​റി​​ഞ്ഞു. സ്കൂ​​ട്ട​​ർ ഓ​​ടി​​ച്ചി​​രു​​ന്ന ആ​​രാ​​ധ്യ​​യു​​ടെ അ​​മ്മ അ​​ശ്വ​​തി (36), സ​​ഹോ​​ദ​​രി ആ​​ത്മി​​ക (നാ​​ല്) എ​​ന്നി​​വ​​ർ റോ​​ഡി​​ന്‍റെ അ​​രി​​കി​​ലേ​​ക്ക് വീ​​ണെ​​ങ്കി​​ലും -പ​​രി​​ക്കി​​ല്ലാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. ആ​​രാ​​ധ്യ ബ​​സി​​ന​​ടി​​യി​​ലേ​​ക്കാ​​ണു വീ​​ണ​​ത്. അ​​പ​​ക​​ട​​മ​​റി​​ഞ്ഞ് ക​​ണ്ട​​ക്ട​​ർ ബെ​​ല്ല് അ​​ടി​​ച്ച് ബ​​സ് നി​​ർ​​ത്തി​​ച്ചു. ബ​​സി​​ന്‍റെ അ​​ടി​​യി​​ൽ കു​​ട്ടി​​യു​​ണ്ടെ​​ന്ന് അ​​റി​​യാ​​തെ ഡ്രൈ​​വ​​ർ വാ​​ഹ​​നം മു​​ന്നോ​​ട്ട് എടുക്കുകയായിരുന്നു.