സ്പെഷൽ ട്രെയിൻ 11 മുതൽ
Saturday, October 5, 2024 6:01 AM IST
കൊല്ലം: താംബരത്തു നിന്ന് പുനലൂർ വഴി കൊച്ചുവേളിയിലേയ്ക്ക് (06035/06036) ഉത്സവകാല പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ഈ മാസം 11 മുതൽ ഡിസംബർ 27 വരെ വെള്ളിയാഴ്ചകളിലാണ് സർവീസ് നടത്തുക. തിരികെയുള്ള സർവീസ് 13 മുതൽ ഡിംസംബർ 29 വരെ ഞായറാഴ്ചകളിലുമാണ് ഓടുക. താംബരത്ത് നിന്ന് രാത്രി 7.30 ന് പുറപ്പെടുകയും രാവിലെ 11.30 ന് കൊച്ചുവേളിയിൽ എത്തുകയും ചെയ്യും.