കൊ​​​ച്ചി: സി​​പി​​​എം നേ​​​താ​​​വ് എം.​​​എം.​​​ലോ​​​റ​​​ന്‍​സി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ഒ​​​രാ​​​ഴ്ച​​കൂ​​​ടി നീ​​​ട്ടി. മൃ​​​ത​​​ദേ​​​ഹം പ​​​ള്ളി​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കാ​​​നാ​​​യി വി​​​ട്ടു​​ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന മ​​​ക​​​ള്‍ ആ​​​ശ​​​യു​​​ടെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഹ​​​ര്‍​ജി​​​യി​​​ല്‍ എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ മ​​​റ്റു മ​​​ക്ക​​​ളാ​​​യ എം.​​​എ​​​ല്‍. സ​​​ജീ​​​വ​​​ന്‍, സു​​​ജാ​​​ത ബോ​​​ബ​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്കും സ​​​ര്‍​ക്കാ​​രി​​നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


മൃ​​​ത​​​ദേ​​​ഹം മെ​​ഡി​​ക്ക​​ൽ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​ന് വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞി​​​രു​​​ന്നു. മെ​​​ഡി​​​ക്ക​​​ല്‍ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി മൃ​​​ത​​​ദേ​​​ഹം വി​​​ട്ടു​​​ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണു പി​​​താ​​​വി​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്നു പറഞ്ഞാണ് മ​​​ക്ക​​​ളാ​​​യ സ​​​ജീ​​​വ​​​നും സു​​​ജാ​​​ത​​​യും ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

എ​​​ന്നാ​​​ല്‍, ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ഗ്ര​​​ഹം പി​​​താ​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം.