കെട്ടിടത്തിന്റെ ഒരു നിലയിൽനിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാൻ വരെ ഈ റോബോട്ടിന് നിർമിതബുദ്ധി ഉണ്ടായിരുന്നു.
വിവരങ്ങൾ കൈമാറുക, കൗൺസിൽ രേഖകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ ദൗത്യം വിജയകരമായി നിർവഹിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി യന്ത്രം പ്രവർത്തനരഹിതമായത്.
ലോകത്ത് ഏറ്റവുമധികം റോബട്ടുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ. ഒാരോ പത്ത് ജീവനക്കാർക്കും ഒരു ഇൻഡസ്ട്രിയൽ റോബട്ട് എന്ന നിലയിലാണ് അനുപാതമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബട്ടിക്സ് പറയുന്നു