ജൻ സുരാജ് പാർട്ടിയുമായി പ്രശാന്ത് കിഷോർ
Thursday, October 3, 2024 1:21 AM IST
പാറ്റ്ന: ജൻ സുരാജ് പാർട്ടി രൂപവത്കരിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. മുൻ ഐഎഫ്എസ് ഓഫീസർ മനോജ് ഭാരതിയെ പാർട്ടി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പാറ്റ്നയിലെ വെറ്ററിനറി കോളജ് മൈതാനത്തു നടന്ന സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രസാദ് യാദവ്, മുൻ ജെഡി-യു നേതാവ് പവൻ വർമ, മുൻ എംപി മോനസീർ ഹസൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.