താമസക്കാർ തമ്മിലുള്ള വഴക്കിനിടെ കെയർടേക്കർ വെടിയേറ്റു മരിച്ചു
Wednesday, October 2, 2024 4:10 AM IST
ന്യൂഡൽഹി: ഉച്ചത്തിൽ പാട്ട് വച്ചതിനെച്ചൊല്ലി ഫ്ലാറ്റിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ കെയർടേക്കർ വെടിയേറ്റു മരിച്ചു. ദ്വാരകയിലെ മോഹൻനഗറിലാണു സംഭവം. ബബ്ലു (36)ആണ് മരിച്ചത്. വയറ്റിലാണ് വെടിയേറ്റത്.
പുജിത് (27) എന്നയാൾ ഫ്ലാറ്റിൽ ഉച്ചത്തിൽ സംഗീതം വച്ചതു ചോദ്യം ചെയ്ത് സമീപവാസികളായ ലവനീഷ്, ലവനീഷിന്റെ മാതൃസഹോദരീപുത്രൻ അമൻ എന്നിവർ രംഗത്തെത്തുകയും വാക്കുതർക്കത്തിനിടെ പുജിത്തിനെ ടെറസിലേക്കു വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടെ, സംഭവസ്ഥലത്തെത്തിയ ബബ്ലു ഇവരോട് പിരിഞ്ഞുപോകാൻ പറഞ്ഞതും അമൻ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചു വെടിയുതിർക്കുകയുമായിരുന്നു. സംഭവശേഷം ഇരുവരും രക്ഷപ്പെട്ടു.