ബംഗളൂരുവിൽ അനധികൃത വാസം: പാക് സ്വദേശി അറസ്റ്റിൽ
Tuesday, October 1, 2024 4:19 AM IST
ബംഗളുരു: കഴിഞ്ഞ ആറു വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചു വന്നിരുന്ന പാക് പൗരൻ പിടിയിൽ.
ഇയാളുടെ ഭാര്യയും ഒപ്പം മറ്റു രണ്ടു പേരും ചേർന്നു വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയാണു നഗരത്തിൽ കഴിഞ്ഞിരുന്നത്. ഇവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണപ്രകാരം, ഇയാളുടെ ഭാര്യ ബംഗ്ലാദേശ് സ്വദേശിയാണ്.
ധാക്കയിൽ വച്ചു വിവാഹിതരായ ഇവർ 2014ൽ ഡൽഹിയിലെത്തുകയും 2018ൽ ബംഗളുരുവിലേക്കു താമസം മാറ്റുകയുമായിരുന്നു. അറസ്റ്റിലായ മറ്റ് രണ്ട് പേരും ഇവരുടെ ബന്ധുക്കളാണ്.