ഇന്ത്യക്കാർക്ക് യാത്രാ മുന്നറിയിപ്പ് ; ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം
Thursday, October 3, 2024 5:52 AM IST
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു വിദേശകാര്യ മന്ത്രാലയം. ഇറാനുനേരേ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണു പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.