ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മിഥുൻ ചക്രവർത്തിക്ക്
ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മിഥുൻ ചക്രവർത്തിക്ക്
Tuesday, October 1, 2024 4:19 AM IST
ന്യൂ​ഡ​ൽ​ഹി: സി​നി​മാ​ മേ​ഖ​ല​യി​ലെ രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ബോ​ളി​വു​ഡ് ന​ട​ൻ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​ക്ക്.

2022ലെ ​പു​ര​സ്കാ​ര​മാ​ണു വാ​ർ​ത്താ​വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ലു പ​തി​റ്റാ​ണ്ട് നീ​ളു​ന്ന അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളാ​ണു പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

ഈ​ മാ​സം എ​ട്ടി​ന് 70-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ പ്ര​ക്ഷേ​പ​ണ വ​കു​പ്പ് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ അ​റി​യി​ച്ചു.

1976ൽ ​പു​റ​ത്തി​റ​ങ്ങി​യ ത​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ "മൃ​ഗ​യ’​യി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ മി​ഥു​ൻ 1982ൽ ​പു​റ​ത്തി​റ​ങ്ങി​യ "ഡി​സ്കോ ഡാ​ൻ​സ​റി' ലൂ​ടെ​യാ​ണ് ജ​ന​പ്രി​യ​താ​ര​മാ​യി ഉ​യ​ർ​ന്ന​ത്.


നീ​ണ്ട സി​നി​മാ​ജീ​വി​ത​ത്തി​നി​ടെ രാ​ഷ്‌​ട്രീ​യ​ത്തി​ലും മി​ഥു​ൻ തിളങ്ങിയി​ട്ടു​ണ്ട്. തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്ന മി​ഥു​ൻ 2021ൽ ​ബി​ജെ​പി​യു​ടെ പാ​ള​യ​ത്തി​ലെ​ത്തി​യി​രു​ന്നു. മൂ​ന്നു ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള മി​ഥു​ൻ ഈ ​വ​ർ​ഷ​മാ​ദ്യം പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​ര​വും നേ​ടി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്ക​മു​ള്ള​വ​ർ മി​ഥു​നെ അ​ഭി​ന​ന്ദി​ച്ചു. പ​ല ത​ല​മു​റ​ക​ൾ ആ​രാ​ധി​ക്കു​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണു മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യെ​ന്ന് മോ​ദി എ​ക്സി​ൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.