മണിപ്പുരിൽ മൂന്നു പേർ കൊല്ലപ്പെട്ടു
Thursday, October 3, 2024 1:21 AM IST
ഇംഫാൽ: മണിപ്പുരിലെ ഉഖ്റുൾപട്ടണത്തിൽ സ്ഥലം വൃത്തിയാക്കുന്നതു സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മണിപ്പുർ റൈഫിൾസിലെ ഒരു ജവാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അഞ്ചു പേർക്കു പരിക്കേറ്റു.
ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതതരമാണ്. നാഗാ വിഭാഗക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. ഉഖ്റുൾ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.