മുഡ ഭൂമിയിടപാട് സിദ്ധരാമയ്യയ്ക്ക് എതിരേ ഇഡി കേസ്
Tuesday, October 1, 2024 4:19 AM IST
ന്യൂഡൽഹി: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അന്വേഷണം.
കള്ളപ്പണം വെളുപ്പിക്കിൽ കുറ്റം ചുമത്തിയാണ് സിദ്ധരാമയ്യയ്ക്കും ഭാര്യക്കും എതിരേ ഇഡി കേസെടുത്തത്. കർണാടക ലോകായുക്ത സിദ്ധരാമയ്യക്കെതിരേ കേസെടുത്തതിനു പിന്നാലെയാണ് ഇഡി അന്വേഷണവും.