സോനം വാംഗ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം; മേധാപട്കർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
Thursday, October 3, 2024 1:21 AM IST
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഡൽഹിയിൽ നിരാഹാരസമരം നടത്തിയ സാമൂഹിക പ്രവർത്തക മേധാ പട്കറെ പോലീസ് അറസ്റ്റ് ചെയ്തു. സോനം വാംഗ്ചുകിനെയും പ്രവർത്തകരെയും പുറത്തുവിടണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാരസമരം.
ലഡാക്കിനുമേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സോനം വാംഗ്ചുക് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ പ്രതിഷേധം ഡൽഹി അതിർത്തിയിലെത്തിയപ്പോൾ തടഞ്ഞ ഡൽഹി പോലീസ് വാംഗ്ചുകിനെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു.