ജമ്മു കാഷ്മീരിൽ 68.72 % പോളിംഗ്
Wednesday, October 2, 2024 4:10 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 68.72 ശതമാനം പോളിംഗ്. 40 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്.
ഇന്നലെ രാവിലെ പോളിംഗ് ആരംഭിച്ചതു മുതൽ മിക്കയിടത്തും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു. ഉധംപുരിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. ബാരാമുള്ളയിലാണു പോളിംഗ് കുറവ്.