ജമ്മു കാഷ്മീരിൽ 63.88% പോളിംഗ്
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 63.88 ശതമാനം പോളിംഗ്. തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചതാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 58.58 ശതമാനം പോളിംഗാണു രേഖപ്പെടുത്തിയത്. മൂന്നാം ഘട്ടത്തിൽ 69.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.