അബദ്ധത്തിൽ വെടി പൊട്ടി, ബോളിവുഡ് നടൻ ഗോവിന്ദയ്ക്കു പരിക്ക്
Wednesday, October 2, 2024 4:10 AM IST
മുംബൈ: കൈത്തോക്ക് മേശപ്പുറത്തുവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി ബോളിവുഡ് താരം ഗോവിന്ദയുടെ കാലിനു പരിക്കേറ്റു. മുംബൈയിലെ വസതിയിൽ ഇന്നലെ വെളുപ്പിന് 4.45നായിരുന്നു സംഭവം.
കോൽക്കത്തയിലേക്കു രാവിലെ ആറിനുള്ള വിമാനത്തിൽ പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ഗോവിന്ദയുടെ പ്രോഗ്രാം മാനേജർ ശശി സിൻഹ പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്ന് ജുഹുവിലെ ക്രിട്ടി കെയർ ആശുപത്രി അധികൃതർ അറിയിച്ചു.
""ആരാധകരുടെയും മാതാപിതാക്കളുടെയും അനുഗ്രഹംകൊണ്ട് ആരോഗ്യവാനായിരിക്കുന്നു. വെടിയുണ്ട നീക്കം ചെയ്തതിന് ഡോക്ടർ അഗർവാൾജിയോട് നന്ദി പറയുന്നു. പ്രാർഥനകൾക്കു നന്ദി''-ഗോവിന്ദ(60) പത്രക്കുറിപ്പിൽ അറിയിച്ചു.