സമാധാനത്തിന് ആഹ്വാനം: നെതന്യാഹുവുമായി സംസാരിച്ച് മോദി
Tuesday, October 1, 2024 4:15 AM IST
ന്യൂഡൽഹി: ഹിസ്ബുള്ള തലവന്റെ വധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച പ്രധാനമന്ത്രി സമാധാനശ്രമങ്ങൾക്ക് സർവപിന്തുണയും പ്രഖ്യാപിച്ചു.
നമ്മുടെ ലോകത്തു ഭീകരതയ്ക്കു സ്ഥാനമില്ലെന്നും സംഘർഷം ഒഴിവാക്കുകയും ബന്ദികളെ സുരക്ഷിതരമായി മോചിപ്പിക്കുകയും ചെയ്യേണ്ടത് പരമപ്രധാനമാണെന്ന് വ്യക്തമാക്കുകയും ചെയ്തതായി ആശയവിനിമയത്തെക്കുറിച്ച് പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ വിശദീകരിച്ചു.