അഞ്ചു ഭാഷകൾക്ക് ക്ലാസിക്കൽ പദവി
Friday, October 4, 2024 4:11 AM IST
ന്യൂഡൽഹി: മറാഠിയും ബംഗാളിയും അടക്കം അഞ്ചു ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകി കേന്ദ്ര സർക്കാർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിന്റേതാണു തീരുമാനം. പാലി, പ്രാകൃത്, ആസാമീസ് എന്നിവയാണ് ക്ലാസിക്കൽ പദവി ലഭിച്ച മറ്റു ഭാഷകൾ.