വിവാദ പരാമർശം പിൻവലിച്ച് തെലുങ്കാന വനംവകുപ്പ് മന്ത്രി
Friday, October 4, 2024 4:11 AM IST
ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശം പിൻവലിച്ച് തെലുങ്കാന വനംവകുപ്പ് മന്ത്രി കോണ്ട സുരേഖ. പരാമർശം പിൻവലിക്കുന്നതായി സുരേഖ എക്സിൽ കുറിച്ചു.