ജമ്മു കാഷ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
Tuesday, October 1, 2024 4:19 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്നു നടക്കും. 40 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക. മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബെയ്ഗ് എന്നിവർ ഉൾപ്പെടെ 415 സ്ഥാനാർഥികൾ രംഗത്തുണ്ട്.
ജമ്മു പ്രവിശ്യയിലെ ജമ്മു, ഉധംപുർ, സാംബ, കഠുവ മേഖലകളിലെ 24 മണ്ഡലങ്ങളിലും വടക്കൻ കാഷ്മീരിലെ ബാരാമുള്ള, ബന്ദിപോറ, കുപ്വാര എന്നിവിടങ്ങളിലെ 16 മണ്ഡലങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പ് . ആദ്യഘട്ടം വോട്ടെടുപ്പിൽ 61.38 ശതമാനവും രണ്ടാം ഘട്ടത്തിൽ 57.31 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.