യുപിയിൽ മുസ്ലിംകളുടെ എണ്ണം വർധിക്കുന്നു, ബിജെപിയെ താഴെയിറക്കും: മെഹബൂബ് അലി
Tuesday, October 1, 2024 4:15 AM IST
ബിജ്നോർ: ഉത്തർപ്രദേശിൽ മുസ്ലിംകളുടെ എണ്ണം വർധിച്ചുവരികയാണെന്നും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കുമെന്നും സമാജ്വാദി പാർട്ടി എംഎൽഎ മെഹബൂബ് അലി.
ഞായറാഴ്ച പാർട്ടിയുടെ പൊതുചടങ്ങിലായിരുന്നു എഴുപത്തിരണ്ടുകാരനായ മെഹബൂബ് അലിയുടെ വെല്ലുവിളി. മുസ്ലികളുടെ എണ്ണം വർധിക്കുന്നത് സമാജ്വാദി പാർട്ടിക്കു ഗുണം ചെയ്യും.
ഇത് പാർട്ടിയെ അധികാരത്തിലെത്തിൽ തിരിച്ചെത്തിക്കുമെന്നും ആറുതവണ നിയമസഭാംഗമായ മെഹബൂബ് അലി പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.