നാടൻ പശുക്കൾക്ക് സമ്മാനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ
Tuesday, October 1, 2024 4:15 AM IST
മുംബൈ: നാടൻ പശുവിനെ രാജ്യമാതാ-ഗോമാതയായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. പശുക്കൾക്ക് രാജ്യത്തിന്റെ സംസ്കാരത്തിലും കാർഷിക, ആരോഗ്യമേഖലകളിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു.
നാടൻ പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുകയാണു ലക്ഷ്യമിടുന്നതെന്നും ഇതിനായി കർഷകർക്കു കാലിത്തീറ്റ ഉൾപ്പെടെ സൗജന്യമായി നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശദീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു സംസ്ഥാനം നീങ്ങുന്നതിനിടെയാണു സർക്കാർ നീക്കം. മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അതേവാല പ്രതികരിച്ചു.