സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന് കർണാടക മന്ത്രി
Friday, October 4, 2024 4:11 AM IST
ബംഗളൂരു: ഹിന്ദുത്വ നേതാവ് വി.ഡി. സവർക്കർ മാംസഭുക്കായിരുന്നുവെന്നും ബീഫ് കഴിക്കുമായിരുന്നുവെന്നു കർണാടക മന്ത്രി ദിനേശ് ഗുണ്ടുറാവു. സവർക്കർ ഗോവധത്തെ എതിർത്തില്ലെന്നും മന്ത്രി പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ""ചിത്പവൻ ബ്രാഹ്മണനായ സവർക്കർ ബീഫ് കഴിച്ചിരുന്നു. അദ്ദേഹം നോൺ വെജിറ്റേറിയനായിരുന്നു. ബീഫ് കഴിക്കുന്നത് അദ്ദേഹം പരസ്യമായി പ്രചരിപ്പിച്ചു. ഗോവധത്തെ സവർക്കർ എതിർത്തില്ല-ഗുണ്ടു റാവു പറഞ്ഞു.