തൃ​ശൂ​ർ: ദ​ശാ​ബ്ദ​ങ്ങ​ളോ​ളം മ​ല​യാ​ളി​ക​ളു​ടെ മ​ന​സു​ക​വ​ർ​ന്ന ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. ക​ര​ൾ​രോ​ഗ​ബാ​ധ​യെ​തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഡി​സ്ചാ​ർ​ജ് വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. 7.54നാ​യി​രു​ന്നു അ​ന്ത്യം.

അ​മ​ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു പൂ​ങ്കു​ന്നം സീ​താ​റാം മി​ൽ ലെ​യ്‌​നി​ലെ ഗു​ൽ​മോ​ഹ​ർ ഫ്ലാ​റ്റി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്നു പ​ത്തോ​ടെ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം പ​ന്ത്ര​ണ്ടോ​ടെ വീ​ണ്ടും ഫ്ലാ​റ്റി​ലേ​ക്കു കൊ​ണ്ടു​വ​രും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ല​ത്തെ പാ​ലി​യ​ത്തു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കും. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ല​ക്ഷ്മി, ദി​ന​നാ​ഥ്.

മ​ല​യാ​ളം, ത​മി​ഴ്‌, ക​ന്ന​ഡ, തെ​ലു​ങ്ക്,ഹി​ന്ദി ഭാ​ഷ​ക​ളി​ൽ 15,000ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ല​ധി​കം സി​നി​മ, ല​ളി​ത​ഗാ​നം, ഭ​ക്തി​ഗാ​നം, ടി​വി, സ്റ്റേ​ജ് ഷോ​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.

മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന സി​നി​മാ​പു​ര​സ്കാ​ര​ത്തി​ന് അ​ഞ്ചു​ത​വ​ണ അ​ർ​ഹ​നാ​യി. ത​മി​ഴ്‌​നാ​ട്‌ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഗാ​യ​ക​നു​ള്ള പു​ര​സ്കാ​രം നാ​ലു​ത​വ​ണ നേ​ടി​യ ജ​യ​ച​ന്ദ്ര​നെ ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

2021ൽ ​ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം നേ​ടി. ഏ​ഷ്യാ​നെ​റ്റ്‌ ഫി​ലിം അ​വാ​ർ​ഡു​ക​ൾ, സ്വ​ര​ല​യ കൈ​ര​ളി യേ​ശു​ദാ​സ്‌ പു​ര​സ്കാ​രം, ഹ​രി​വ​രാ​സ​നം അ​വാ​ർ​ഡ്‌, കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ്‌ അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡ്‌, മ​ഴ​വി​ൽ മാം​ഗോ മ്യൂ​സി​ക്‌ അ​വാ​ർ​ഡ്‌ തു​ട​ങ്ങി ധാ​രാ​ളം പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

സം​ഗീ​ത​ജ്ഞ​നാ​യ തൃ​പ്പൂ​ണി​ത്തു​റ ര​വി​വ​ർ​മ കൊ​ച്ച​നി​യ​ൻ ത​മ്പു​രാ​ന്‍റെ​യും സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​നാ​യി 1944ൽ ​എ​റ​ണാ​കു​ളം ര​വി​പു​ര​ത്താ​ണു ജ​ന​നം. പി​ന്നീ​ട്‌ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്കു താ​മ​സം മാ​റ്റി. അ​വ​സാ​ന​കാ​ല​ഘ​ട്ട​ത്തി​ൽ പൂ​ങ്കു​ന്നം സീ​താ​റാം മി​ൽ ലെ​യ്നി​ലെ വി​സ്മ​യ ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സം.

മൃ​ദം​ഗ​വാ​ദ​ക​ൻ​കൂ​ടി​യാ​യ ജ​യ​ച​ന്ദ്ര​ൻ സ്കൂ​ൾ​ത​ല​ത്തി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ​നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദം​നേ​ടി​യ​ശേ​ഷം ചെ​ന്നൈ​യി​ലേ​ക്കു​പോ​യ ജ​യ​ച​ന്ദ്ര​ൻ 1965ൽ ​കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ര്‍ എ​ന്ന ചി​ത്ര​ത്തി​ൽ ‘ഒ​രു​മു​ല്ല​പ്പൂ​മാ​മ​ല​യാ​ളം’ എ​ന്ന ഗാ​ന​മാ​ണ് ആ​ദ്യ​മാ​യി ആ​ല​പി​ച്ച​ത്. എ​ന്നാ​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ജി. ​ദേ​വ​രാ​ജ​ന്‍-​പി. ഭാ​സ്ക​ര​ൻ കൂ​ട്ടു​കെ​ട്ടി​ൽ ‘മ​ഞ്ഞ​ല​യി​ല്‍ മു​ങ്ങി​ത്തോ​ര്‍​ത്തി’ എ​ന്ന ഗാ​ന​മാ​ല​പി​ച്ച​തോ​ടെ പി​ന്ന​ണി​ഗാ​ന​രം​ഗ​ത്തു ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.


റ​ഫി​യു​ടെ​യും പി. ​സു​ശീ​ല​യു​ടെ​യും വലിയ ആരാധകൻ


മു​​​​ഹ​​​​മ്മ​​​​ദ് റ​​​​ഫി​​​​യു​​​​ടെ​​​​യും പി. ​​​​സു​​​​ശീ​​​​ല​​​​യു​​​​ടെ​​​​യും വ​​​​ലി​​​​യ ആ​​​​രാ​​​​ധ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍. അ​​​​വ​​​​രു​​​​ടെ പാ​​​​ട്ടു​​​​ക​​​​ള്‍ മി​​​​ക്ക​​​​വ​​​​യും കാ​​​​ണാ​​​​പ്പാ​​​​ഠ​​​​മാ​​​​യി​​​​രു​​​​ന്നു. സു​​​​ശീ​​​​ലാ​​​​മ്മ​​​​യ്ക്ക് ഒ​​​​രു ദേ​​​​വ​​​​ത​​​​യു​​​​ടെ സ്ഥാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍റെ മ​​​​ന​​​​സി​​​​ല്‍. സു​​​​ശീ​​​​ലാ​​​​മ്മ​​​​യു​​​​ടെ കൂ​​​​ടെ യു​​​​ഗ്മ​​​​ഗാ​​​​ന​​​​ങ്ങ​​​​ള്‍ പാ​​​​ടാ​​​​നാ​​​​യ​​​​തു പൂ​​​​ര്‍​വ​​​​ജ​​​​ന്മ​​​​സു​​​​കൃ​​​​തം എ​​​​ന്നാ​​​​ണു ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള​​​​ത്.

കൃ​​​​ത്യ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍

ഒ​​​​ന്നി​​​​നെ​​​​യും കൂ​​​​സാ​​​​ത്ത ആ​​​​ത്മ​​​​ധൈ​​​​ര്യം പു​​​​ല​​​​ര്‍​ത്തു​​​​ന്നൊ​​​​രാ​​​​ളാ​​​​യി​​​​രു​​​​ന്നു ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍. കൃ​​​​ത്യ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തു ജീ​​​​വി​​​​ത​​​​ത്തോ​​​​ടാ​​​​യാ​​​​ലും സം​​​​ഗീ​​​​ത​​​​ത്തോ​​​​ടാ​​​​യാ​​​​ലും. ആ ​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ പ​​​​ല​​​​പ്പോ​​​​ഴും അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ര്‍​ശി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും അ​​​​തു മാ​​​​റ്റാ​​​​ന്‍ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​ല്ല. പാ​​​​ടു​​​​ന്ന​​​​തി​​​​ല്‍ മാ​​​​ത്ര​​​​മ​​​​ല്ല, പാ​​​​ട്ടി​​​​ന്‍റെ വ​​​​രി​​​​ക​​​​ളി​​​​ലും നി​​​​ല​​​​വാ​​​​രം വേ​​​​ണ​​​​മെ​​​​ന്ന വാ​​​​ശി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ പു​​​​തി​​​​യ പാ​​​​ട്ടെ​​​​ഴു​​​​ത്തി​​​​നോ​​​​ട് ഒ​​​​ര​​​​ല്പം നീ​​​​ര​​​​സം പു​​​​ല​​​​ര്‍​ത്തി. അ​​​​തു പ​​​​ഴ​​​​യ പാ​​​​ട്ടു​​​​ക​​​​ള്‍മാ​​​​ത്ര​​​​മാ​​​​ണു ന​​​​ല്ല​​​​ത് എ​​​​ന്ന നി​​​​ല​​​​പാ​​​​ട​​​​ല്ല. മ​​​​റി​​​​ച്ച് പു​​​​തി​​​​യ​ പാ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ പ​​​​ഴ​​​​യ കാ​​​​വ്യ​​​ഭം​​​​ഗി കു​​​​റ​​​​ഞ്ഞു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ലെ വി​​​​ഷ​​​​മം പ​​​​ങ്കു​​​​വ​​​​ച്ച​​​​താ​​​​ണ്. ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​രു​​​​ന്ന​​​​ത് കാ​​​​ണു​​​​മ്പോ​​​​ഴും അ​​​​തു ത​​​​ന്നെ ബാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍റെ മ​​​​റു​​​​പ​​​​ടി.