ഗവർണറുടെ നയപ്രഖ്യാപന കരടിന് മന്ത്രിസഭയുടെ അംഗീകാരം
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.
വിവിധ വകുപ്പുകളിൽനിന്നുള്ള നിർദേശങ്ങൾ സമാഹരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സമർപ്പിച്ച നയപ്രഖ്യാപനത്തിന്റെ കരടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ എന്നിവരടങ്ങിയ ഉപസമിതി ഇത് ക്രമപ്പെടുത്തി നൽകും.