ഡിസിസി ട്രഷററുടെ മരണം: ആത്മഹത്യാ പ്രേരണയ്ക്കു കേസ്
Thursday, January 9, 2025 2:33 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയ്ക്കു കേസെടുത്തു.
കഴിഞ്ഞ മാസം 27ന് അസ്വഭാവിക മരണത്തിനെടുത്ത കേസിനു പുറമേയാണ് ആത്മഹത്യാ പ്രേരണയ്ക്കുകൂടി കേസ് എടുത്തത്.
എൻ.എം. വിജയന്റെ കത്തുകൾ പുറത്തുവന്നതോടെയാണ് ആത്മഹത്യ പ്രേരണകൂടി കേസിൽ ചേർത്തത്. ഇതോടെ കത്തിൽ പേരുള്ളവരുടെ മൊഴികൾ വേഗത്തിൽ എടുക്കുമെന്നാണു സൂചന. അന്വേഷണസംഘം എൻ.എം. വിജയന്റെയും ജിജേഷിന്റെയും ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.