കെആര്‍എല്‍സിസി 44-ാം ജനറല്‍ അസംബ്ലി നെയ്യാറ്റിൻകരയിൽ
Thursday, January 9, 2025 2:33 AM IST
കൊച്ചി: കേരള റീജൺ ലാറ്റിന്‍ കാത്തലിക് കൗണ്‍സിൽ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ലി 11, 12 തീയതികളില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ഇതിനുമുന്നോടിയായി നാളെ കേരളത്തിലെ ലത്തീന്‍ ബിഷപ്പുമാരുടെ സമ്പൂര്‍ണ സമ്മേളനവും നടക്കും.
11ന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. ഷെവ. സിറിള്‍ ജോണ്‍, നെയ്യാറ്റിൻകര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും.
12ന് അര്‍ധവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ അവതരിപ്പിക്കും. കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതിയുടെ റിപ്പോര്‍ട്ടും സെക്രട്ടറി പ്രബലദാസ് അസംബ്ലി റിപ്പോര്‍ട്ടും സമുദായ വക്താവും വൈസ്പ്രസിഡന്റുമായ ജോസഫ് ജൂഡ്, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ അസംബ്ലിയുടെ പ്രസ്താവനയും അവതരിപ്പിക്കും. പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സമാപനസന്ദേശം നൽകും.