സന്നിധാനത്തേക്ക് ഗ്യാസ് സിലിണ്ടറുകളുമായി തീര്‍ഥാടകര്‍ പോകുന്നത് തടയണം: ഹൈക്കോടതി
Friday, January 10, 2025 1:09 AM IST
കൊച്ചി: ഭക്ഷണം തയാറാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ പോകുന്നതു തടയണമെന്ന് ഹൈക്കോടതി.
മാളികപ്പുറത്തെ അന്നദാനം കോംപ്ലക്സില്‍ 24 മണിക്കൂറും ഭക്ഷണവിതരണം ഉള്ളതിനാൽ തീര്‍ഥാടകര്‍ക്കു പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13, 14 തീയതികളില്‍ പാണ്ടിത്താവളത്തിലും ഭക്ഷണ വിതരണമുണ്ട്.
സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷയ്ക്കു ഭീഷണിയാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജികളാണു കോടതി പരിഗണിച്ചത്.