കൊ​​​​ച്ചി: കാ​​​​സ​​​​ര്‍​ഗോ​​​ഡ് ഫാ​​​​ഷ​​​​ന്‍ ഗോ​​​​ള്‍​ഡ് ജ്വ​​​​ല്ല​​​​റി നി​​​​ക്ഷേ​​​​പ​ ത​​​​ട്ടി​​​​പ്പു കേ​​​​സി​​​​ലെ പ്ര​​​​തി​​​​യു​​​​ടെ മ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​ത്ത് ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ ന​​​​ട​​​​പ​​​​ടി ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ന​​​​ട​​​​പ​​​​ടി നി​​​​യ​​​​മ​​​​പ​​​​ര​​​​മ​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് മു​​​ഖ്യ​​​പ്ര​​​​തി ടി.​​​​കെ. പൂ​​​​ക്കോ​​​​യ ത​​​​ങ്ങ​​​​ളു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ ഐ​​​​ബി​​​​ത ബീ​​​​വി അ​​​​ഞ്ച​​​​ര​​​​പ്പാ​​​​ട്ടി​​​​ല്‍, മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ക്കി​​​​ബ് എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള സ്വ​​​​ത്ത് ബ​​​​ഡ്‌​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ ന​​​​ട​​​​പ​​​​ടി ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. സു​​​​ധ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

നി​​​​ക്ഷേ​​​​പ​​​​ത്ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത സ്വ​​​​ത്താ​​​​ണ് ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ​​​​തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഇ​​​​രു​​​​വ​​​​രും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.


പൂ​​​​ക്കോ​​​​യ ത​​​​ങ്ങ​​​​ള്‍ 2019 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ പേ​​​​രി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ മ​​​​ണി​​​​യാ​​​​ട്ട് വി​​​​ല്ലേ​​​​ജി​​​​ലെ 17.29 സെ​​​​ന്‍റ് സ്ഥ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ​​​​ത്.

കേ​​​​സ് നി​​​​ല​​​​നി​​​​ല്‍​ക്കെ​​​​യാ​​​​ണു പൂ​​​​ക്കോ​​​​യ ത​​​​ങ്ങ​​​​ള്‍ സ്വ​​​​ത്ത് കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ര്‍​ക്കാ​​​രി​​​​ന്‍റെ വാ​​​​ദം. എ​​​​ന്നാ​​​​ല്‍, കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സ്വ​​​​ത്ത് ക​​​​ണ്ടു​​​​കെ​​​​ട്ടേ​​​​ണ്ട​​​​തെ​​​​ന്നും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഈ ​​​​ന​​​​ട​​​​പ​​​​ടി ​​​​കേ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.