തിരുവനന്തപുരം വിമാനത്താവളത്തിലെ നവീകരണം 14 മുതൽ
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയുടെ റീ കാർപെറ്റിംഗ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ ഈ മാസം 14 നു തുടങ്ങും. മാർച്ച് 29 വരെയാണ് റണ്‍വേ നവീകരണം നടക്കുക.
ഈ കാലയളവിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെ റണ്‍വേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. പുതിയ സമയക്രമം അതത് വിമാന കന്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭിക്കും.
യാത്രക്കാർക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് സർവീസുകളുടെ പുനഃക്രമീകരണമെന്നും പ്രതിദിനം 96 സർവീസുകൾ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യുമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.