കൊ​​​​ച്ചി: ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജ​​​​ന്‍ ഖൊ​​​​ബ്ര​​​​ഗ​​​​ഡെ​​​​യ്ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​ന്‍റ്. ഈ ​​​​മാ​​​​സം 20ന് ​​​​അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സി​​​​ന് ഹൈ​​​ക്കോ​​​ട​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശം ന​​​ൽ​​​കി.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര​​​​നാ​​​​യ ഡോ​​​​ക്ട​​​​ര്‍​ക്കു പ്ര​​​​മോ​​​​ഷ​​​​ന്‍ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കാ​​​​ത്ത​​​​തി​​​​ലാ​​​​ണ് ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി. ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ ഡോ. ​​​​ബി. ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

2023ലാ​​​​യി​​​​രു​​​​ന്നു ഡോ. ​​​​ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​നു നി​​​​യ​​​​മ​​​​നം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വി​​​​ധി​​​ച്ച​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലും പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ​​​ഹ​​​​ര്‍​ജി​​​​യും സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.


തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പി​​​​ന് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍, ഡോ. ​​​​ബി. ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന് അ​​​​നു​​​​കൂ​​​​ല​​​മാ​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ആ​​​​രോ​​​​ഗ്യ​​​വ​​​​കു​​​​പ്പ് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ല. ഇ​​​തോ​​​ടെ​​​യാ​​​​ണു കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖ്, സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച്​​​​അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.