പ്ര​​സാ​​ദ് സ്രാ​​ന്പി​​ക്ക​​ൽ

കു​​മ​​ളി: കു​​ട്ടി​​ക്കാ​​ന​​ത്തി​​ന് സ​​മീ​​പം നാ​​ലു​​പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് അ​​പ​​ക​​ടം അ​​മി​​ത​​വേ​​ഗ​​വും ഡ്രൈ​​വ​​റു​​ടെ പ​​രി​​ച​​യ​​ക്കു​​റ​​വും​​മൂ​​ല​​മെ​​ന്ന് നി​​ഗ​​മ​​നം. കു​​ട്ടി​​ക്കാ​​നം ക​​ഴി​​ഞ്ഞു​​ള്ള കു​​ത്തി​​റ​​ക്ക​​ത്തി​​ൽ 37 യാ​​ത്ര​​ക്കാ​​രു​​മാ​​യി ബ​​സ് പാ​​ഞ്ഞ​​ത് ടോ​​പ് ഗി​​യ​​റി​​ലാ​​ണ്.

റി​​വേ​​ഴ്സ് ഗീ​​യ​​ർ അ​​ട​​ക്കം ആ​​റ് ഗി​​യ​​റു​​ള്ള ബ​​സി​​ന്‍റെ ടോ​​പ് ഗീ​​യ​​റാ​​യ അ​​ഞ്ചാം ഗീ​​യ​​റി​​ലാ​​ണ് ഡ്രൈ​​വ​​ർ ബ​​സ് ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. ഇ​​റ​​ക്ക​​ത്തി​​ൽ വ​​ലി​​യ ഗീ​​യ​​റി​​ൽ വാ​​ഹ​​നം ഓ​​ടി​​ക്ക​​ണ​​മെ​​ന്നു​​ള്ള ച​​ട്ടം ഇ​​വി​​ടെ ലം​​ഘി​​ക്ക​​പ്പെ​​ട്ട​​ത് ത​​ന്നെ ഒ​​ന്നാ​​മ​​ത്തെ പി​​ഴ​​വാ​​ണ്.

സ്പീ​​ഡ് നി​​യ​​ന്ത്രി​​ക്കാ​​ൻ തു​​ട​​ർ​​ച്ച​​യാ​​യി ബ്രേ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു എ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തും പി​​ഴ​​വാ​​ണ്. നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യെ​​ന്ന് ഡ്രൈ​​വ​​ർ​​ക്ക് ബോ​​ധ്യം വ​​ന്ന​​തി​​നു പി​​ന്നാ​​ലെ വ​​ല​​ത്തോ​​ട്ടു​​ള്ള വ​​ള​​വി​​ൽ സ​​ഡ​​ൻ ബ്രേ​​ക്ക് ചെ​​യ്ത് ബ​​സ് ഇ​​ട​​ത്തേ​​ക്ക് വെ​​ട്ടി​​ച്ച​​പ്പോ​​ഴു​​ള്ള ​വേ​​ഗ​​ത്തി​​ൽ ബ​​സ് വ​​ല​​ത് ഭാ​​ഗ​​ത്തേ​​ക്ക് ചെ​​രി​​ഞ്ഞ് കൊ​​ക്ക​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.

ഡ്രൈ​​വ​​ർ ബ്രേ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചി​​ല്ലെ​​ങ്കി​​ൽ ബ​​സ് നേ​​രെ ഓ​​ടി മു​​ൻ​​വ​​ശം കു​​ത്തി അ​​ഗാ​​ധ കൊ​​ക്ക​​യി​​ലേ​​ക്ക് പ​​തി​​ക്കു​​മാ​​യി​​രു​​ന്നു. ഇ​​വി​​ടെ ബ്രേ​​ക്കിം​​ഗി​​ന് പി​​ന്നാ​​ലെ ബ​​സ് പി​​ൻ വ​​ശം നി​​ര​​ങ്ങി വ​​ല​​ത്തേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു.


പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ബ​​സ് ഇ​​ന്ന​​ലെ ഇ​​ടു​​ക്കി എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ആ​​ർ​​ടി​​ഒ കെ.​​കെ. രാ​​ജീ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് സം​​ഘം വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു.

ബ​​സി​​ന്‍റെ വീ​​ൽ ഡ്ര​​മ്മി​​ലും ബ്രേ​​ക്ക് പാ​​ഡി​​ലും നി​​ര​​ന്ത​​ര​​മാ​​യി ബ്രേ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന്‍റെ പാ​​ടു​​ക​​ൾ ഉ​​ള്ള​​താ​​യും അ​​മി​​ത വേ​​ഗ​​വും ടോ​​പ് ഗി​​യ​​ർ ഉ​​പ​​യോ​​ഗ​​വും അ​​പ​​ക​​ട​​ത്തി​​ന് മു​​ഖ്യ​​കാ​​ര​​ണ​​മാ​​യ​​താ​​യും ആ​​ർ​​ടി​​ഒ കെ.​​കെ. രാ​​ജീ​​വ് പ​​റ​​ഞ്ഞു.

കെ​എ​സ്​ ആ​​ർ​​ടി​​സി​​യി​​ൽ താ​​ത്ക്കാ​​ലി​​ക ഡ്രൈ​​വ​​ർ​​മാ​​രെ നി​​യ​​മി​​ക്കു​​ന്ന​​ത് യാ​​തൊ​​രു​​വി​​ധ പ​​രി​​ശോ​​ധ​​ന​​ക​​ളും കൂ​​ടാ​​തെ​​യാ​​ണെ​​ന്നാ​​ണ് ഈ ​​അ​​പ​​ക​​ടം ഉ​​ൾ​​പ്പെ​​ടെ അ​​ടു​​ത്ത കാ​​ല​​ത്തു​​ണ്ടാ​​യ സം​​ഭ​​വ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഡ്രൈ​​വ​​റു​​ടെ പി​​ഴ​​വാ​​കാം അ​​പ​​ക​​ട കാ​​ര​​ണ​​മെ​​ന്ന് അ​​പ​​ക​​ടം ന​​ട​​ന്ന അ​​ന്നു​​ത​​ന്നെ ദീ​​പി​​ക റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​രു​​ന്നു.