പാര്‍ട്ടി നിലപാട് ശരിയെന്ന് തെളിഞ്ഞു: സിപിഎം
Thursday, January 9, 2025 2:33 AM IST
കാസര്‍ഗോഡ്: പെരിയ കേസില്‍ നാലു നേതാക്കളെ രാഷ്ട്രീയ പ്രേരിതമായാണ് സിബിഐ പ്രതി ചേര്‍ത്തതെന്ന സിപിഎം വാദം സാധൂകരിക്കുന്നതാണ് ഹൈക്കോടതി സ്റ്റേയിലൂടെ മനസിലാകുന്നതെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്.
നേതാക്കളെ രാഷ്ട്രീയപ്രേരിതമായി പ്രതിയാക്കി എന്നു ബോധ്യമുള്ളതിനാലാണ് അവര്‍ക്കായി മാത്രം പാര്‍ട്ടി നിയമപോരാട്ടം നടത്തിയതതെന്നും ബാലകൃഷ്ണന് പറഞ്ഞു.
ജാമ്യം സ്വാഭാവികനടപടി മാത്രം: കോണ്‍ഗ്രസ്
കല്യോട്ട് ശരത്ലാല്-കൃപേഷ് കൊലപാതക കേസില്‍ അഞ്ചുവര്‍ഷം തടവിനു സിബിഐ കോടതി ശിക്ഷിച്ച മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ക്കു ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിച്ചത് സ്വാഭാവികമായ നടപടി മാത്രമാണ്. ഇതില്‍ സിപിഎം കാണിക്കുന്ന അഹങ്കാരവും ധാര്‍ഷ്ട്യവും കേവലം വിവരദോഷം മാത്രമാണെന്നു ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തി.