കോ​ത​മം​ഗ​ല​ത്ത് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം: ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു
കോ​ത​മം​ഗ​ല​ത്ത് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം: ജീ​വ​ന​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു
Monday, September 23, 2024 1:30 AM IST
കോ​​​ത​​​മം​​​ഗ​​​ലം: ന​​​ഗ​​​ര​​​ത്തി​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്തെ ഹോ​​​ട്ട​​​ലി​​​ന് തീ​​​പി​​​ടി​​​ച്ച​​​ത് പ്ര​​​ദേ​​​ശ​​​ത്തു പ​​​രി​​​ഭ്രാ​​​ന്തി പ​​​ട​​​ര്‍​ത്തി. തീ​​​പി​​​ടി​​​ത്തം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​യു​​​ട​​​ൻ ഹോ​​​ട്ട​​​ലി​​​ലെ​​​ത്തി​​​യ​​​വ​​​രും ഹോ​​​ട്ട​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ഇ​​​റ​​​ങ്ങി ഓ​​​ടി​​​യ​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്ത​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​ത്. കോ​​​ത​​​മം​​​ഗ​​​ലം ഹൈ​​​റേ​​​ഞ്ച് ജം​​​ഗ്ഷ​​​നു സ​​​മീ​​​പം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​ബാ​​​ദ് ഹോ​​​ട്ട​​​ലി​​​ലാ​​​ണ് തീ​​​പി​​​ടി​​​ത്ത​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.45ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഹോ​​​ട്ട​​​ലി​​​നു മു​​​ന്‍​വ​​​ശ​​​ത്തെ അ​​​ല്‍​ഫാം അ​​​ടു​​​പ്പി​​​ല്‍​നി​​​ന്നു ചി​​​മ്മി​​​നി​​​യി​​​ലേ​​​ക്ക് തീ​​​പ​​​ട​​​ര്‍​ന്ന് ആ​​​ളി​​​ക്ക​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഉ​​​ട​​​ൻ ഹോ​​​ട്ട​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രും സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും ചേ​​​ര്‍​ന്നു വെ​​​ള്ള​​മൊ​​​ഴി​​​ച്ച് തീ​​യ​​​ണ​​​യ്ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ലം ക​​​ണ്ടി​​​ല്ല. തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തെ പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​ല്‍​നി​​​ന്ന് ഫ​​​യ​​​ർ ഡി​​​സ്റ്റിം​​​ഗ്യു​​​ഷ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ത്തി​​​ൽ തീ ​​​ഭാ​​​ഗി​​​ക​​​മാ​​​യി അ​​​ണ​​​യ്ക്കാ​​​നാ​​​യി. അ​​​ഗ്നി​​​ര​​​ക്ഷാ​​സേ​​​ന​​​യു​​​ടെ ര​​​ണ്ട് യൂ​​​ണി​​​റ്റ് എ​​​ത്തി അ​​​രമ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് തീ ​​​പൂ​​​ര്‍​ണ​​​മാ​​​യും അ​​​ണ​​​യ്ക്കാ​​​നാ​​​യ​​​ത്.


അ​​​ല്‍​ഫാം അ​​​ടു​​​പ്പും ചി​​​മ്മി​​​നി​​​യും വ​​​യ​​​റിം​​​ഗും മേ​​​ല്‍​ക്കൂ​​​ര​​​യു​​​ടെ ഒ​​​രു​​​ഭാ​​​ഗ​​​വും അ​​​ട​​​ക്കം ക​​​ത്തി​​​യ​​​മ​​​ര്‍​ന്നു. കെ​​​ട്ടി​​​ട​​​ത്തോ​​​ടു ചേ​​​ര്‍​ന്നു​​​ള്ള വൈ​​​ദ്യു​​​ത തൂ​​​ണി​​​ലെ വ​​​യ​​​റി​​​ലേ​​​ക്കും തീ​​​പ​​​ട​​​ര്‍​ന്നി​​​രു​​​ന്നു.
സം​​​ഭ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ൻ സ​​​മീ​​​പ​​​ത്തു പാ​​​ര്‍​ക്ക് ചെ​​​യ്തി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ മാ​​​റ്റി​​​യ​​​തി​​​നാ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ല. ആ​​​ദ്യം ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​റി​​​ന് തീ​​​പി​​​ടി​​​ച്ചെ​​​ന്ന അ​​​ഭ്യൂ​​​ഹം പ​​​ട​​​ര്‍​ന്ന​​​തോ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.