പത്താംക്ലാസിനുശേഷം സജീവരാഷ്‌ട്രീയം
പത്താംക്ലാസിനുശേഷം സജീവരാഷ്‌ട്രീയം
Sunday, September 22, 2024 2:03 AM IST
മാ​​​ട​​​മാ​​​ക്ക​​​ല്‍ അ​​​വി​​​ര മാ​​​ത്യു​​​വി​​​ന്‍റെ​​​യും മ​​​റി​​​യം മാ​​​ത്യു​​​വി​​​ന്‍റെ​​​യും മ​​​ക​​​നാ​​​യി 1929 ജൂ​​​ണ്‍ 15ന് ​​​ഫോ​​​ര്‍​ട്ട്‌​​​കൊ​​​ച്ചി​​​യി​​​ലാ​​ണു ലോ​​റ​​ൻ​​സ് ജ​​നി​​ച്ച​​ത്. കു​​​ടും​​​ബം പി​​​ന്നീ​​​ട് എ​​​റ​​​ണാ​​​കു​​​ളം മു​​​ള​​​വു​​​കാ​​​ടേ​​​ക്ക് താ​​​മ​​​സം മാ​​​റി. മാ​​​ട​​​മാ​​​ക്ക​​​ല്‍ മാ​​​ത്യു ലോ​​​റ​​​ന്‍​സ് എ​​​ന്ന​​​താ​​​ണ് മു​​​ഴു​​​വ​​​ന്‍ പേ​​​ര്.

എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ല്‍​ബ​​​ര്‍​ട്സ് സ്‌​​​കൂ​​​ള്‍, മു​​​ന​​​വി​​​റു​​​ല്‍ ഇ​​​സ്‌​​ലാം സ്‌​​​കൂ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​ഠ​​​നം. പ​​​ത്താം ക്ലാ​​​സി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി. 1946ൽ ​​ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​ട്ടി അം​​​ഗ​​​മാ​​​യി.

ഇ​​​ട​​​പ്പ​​​ള്ളി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് പോ​​​ലീ​​​സി​​​ന്‍റെ മ​​​ര്‍​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ പ​​​ല​​​പ്പോ​​​ഴാ​​​യി ആ​​​റു​​​വ​​​ര്‍​ഷ​​​ത്തോ​​​ളം ജ​​​യി​​​ല്‍​വാ​​​സ​​​വു​​​മ​​​നു​​​ഭ​​​വി​​​ച്ചു.

1964ലെ ​​​പി​​​ള​​​ര്‍​പ്പി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. 1967ല്‍ ​​​സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി. 1978 മു​​​ത​​​ല്‍ 1998 വ​​​രെ പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വും 1986 മു​​​ത​​​ല്‍ 1998 വ​​​രെ പാ​​​ര്‍​ട്ടി​​​യു​​​ടെ കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു. 1986 മു​​​ത​​​ല്‍ 1998 വ​​​രെ എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​യി​​​രു​​​ന്നു.


1998ല്‍ ​​​സേ​​​വ് സി​​​പി​​​എം ഫോ​​​റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്ന് ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് ത​​​രം​​​താ​​​ഴ്ത്ത​​​പ്പെ​​​ട്ടു. പി​​​ന്നീ​​​ട് 2002ല്‍ ​​​ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യും 2005ല്‍ ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യും തി​​​രി​​​ച്ചെ​​​ത്തി. 2015ലെ ​​​പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ല്‍​നി​​​ന്ന് ഒ​​​ഴി​​​വാ​​​യി. പി​​​ന്നീ​​​ട് പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​യി തു​​​ട​​​ര്‍​ന്നു.

1950ല്‍ ​​​തി​​​രു​-​​കൊ​​​ച്ചി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു ലോ​​​റ​​​ന്‍​സി​​​ന്‍റെ ക​​​ന്നി മ​​​ത്സ​​​രം. കൊ​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ച്ച 1969 മു​​​ത​​​ല്‍ 79 വ​​​രെ കൗ​​​ണ്‍​സി​​​ല​​​റാ​​​യി​​​രു​​​ന്നു.

1969ല്‍ ​​​ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ കൊ​​​ച്ചി മേ​​​യ​​​റാ​​​കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ഷ്‌​​ട​​​മാ​​​യി. 1980ല്‍ ​​​ഇ​​​ടു​​​ക്കി മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് ലോ​​​ക്​​​സ​​​ഭാം​​​ഗ​​​മാ​​​യി. 1984ല്‍ ​​​മു​​​കു​​​ന്ദ​​​പു​​​രം ലോ​​​ക്ഭാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലും 1991ല്‍ ​​​തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, 2006ല്‍ ​​​പ​​​ള്ളു​​​രു​​​ത്തി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.