കാര്‍ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറി, ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചു
കാര്‍ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറി, ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചു
Sunday, September 22, 2024 2:03 AM IST
കോ​ന്നി: പി​എം റോ​ഡി​ല്‍ കൂ​ട​ല്‍ ഇ​ഞ്ച​പ്പാ​റ​യി​ല്‍ കാ​ര്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മ​ക​നെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് മാ​ലദ്വീ​പി​ലേ​ക്ക് യാ​ത്ര അ​യ​ച്ച് വ​ന്ന ക​ന്യാ​കു​മാ​രി മേ​ക്ക​യം​മ​ണ്ഡ​പം വി​ള​വ​ന്‍കോ​ട് കാ​പ്പു​കാ​ട് സ്വ​ദേ​ശി വാ​സ​ന്തി (50), ഇ​വ​രു​ടെ സ​ഹോ​ദ​രി ബേ​ബി സ​രോ​ജ​യു​ടെ മ​ക​ന്‍ ബി​പി​ന്‍(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​ന​ലൂ​ര്‍-പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍ കൂ​ട​ല്‍ ഇ​ഞ്ച​പ്പാ​റ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12. 45നാ​യിരുന്നു അപകടം. പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍കൂടി പു​ന​ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​ര്‍ റോ​ഡ​രി​കി​ലെ ക്രാ​ഷ് ബാ​രി​യ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.


വാ​സ​ന്തി​യും ബി​പി​നും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചുത​ന്നെ മ​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ക​ര്‍ന്ന കാ​റി​ല്‍നി​ന്ന് വാ​ഹ​നം ഓ​ടി​ച്ച ബി​പി​നെ കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.​ വാ​സ​ന്തി​യു​ടെ ഭ​ര്‍ത്താ​വ് സു​രേ​ഷ്, കാ​ര്‍ ഡ്രൈ​വ​റാ​യ സി​ബി​ന്‍ എ​ന്നി​വ​ര്‍ക്കും പ​രി​ക്കു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.​ സി​ബി​നെ കോ​ന്നി ഗ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.